മുസാഫര്‍പൂരില്‍ പടര്‍ന്ന് പിടിച്ച് മസ്തിഷ്‌ക ജ്വരം; ഇതുവരെ മരണപ്പെട്ടത് 14ഓളം കുട്ടികള്‍, 38 പേര്‍ ചികിത്സയില്‍, നിരവധി പേരുടെ നില ഗുരുതരം

വെറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പാറ്റ്ന: ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 14ഓളം കുട്ടികള്‍ മരണപ്പെട്ടു. 38 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. വൈറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

21 കുട്ടികള്‍ ശ്രീ കൃഷ്ണ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 14 പേര്‍ കെജരിവാള്‍ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഉയര്‍ന്ന പനിയും താഴ്ന്ന ബ്ലഡ് ഷുഗര്‍ ലെവലുമായാണ് പലരും എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

രോഗബാധിതരില്‍ ഏറെയും സാമ്പത്തിക സ്ഥിതി കുറഞ്ഞവരും 15 വയസിന് താഴെയുള്ള കുട്ടികളുമാണ്. രോഗം സംബന്ധിച്ച് ബോധവല്‍ക്കണം ആരംഭിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.

Exit mobile version