യൂണിവേഴ്സിറ്റികളില്‍ യോഗാ ദിനം ആചരിക്കണം; വിസിമാര്‍ക്ക് കത്തയച്ച് യുജിസി; പരിപാടികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ സര്‍വകലാശാലകളില്‍ യോഗാദിന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് യുജിസി. യുജിസി സെക്രട്ടറി പ്രൊഫസര്‍ രജനീഷ് ജെയിന്‍ സര്‍വകലാശാല വിസിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാലകളുടെ ചുമതലയുള്ളവര്‍ യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര യോഗാദിനത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ ആയുഷ് മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു. അവ കൂടാതെ രാജ്യത്തെ സര്‍വകലാശാലകളില്‍ യോഗാദിന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന ഉത്തരവും പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ജൂണ് 21 ന് രാവിലെ ഏഴ് മണി മുതല്‍ എട്ട് മണിവരെയാണ് യോഗദിനാചരണം ക്രമീകരിച്ചിരിക്കുന്നത്. അധ്യാപകരും സ്റ്റാഫുകളും കുട്ടികളും ഇതില്‍ പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Exit mobile version