ഗോവ വിമാനത്തവളത്തില്‍ തീപിടുത്തം; അപകടം വിമാനം പറന്നുയരുന്നതിനിടെ

ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവമുണ്ടായത്

പനാജി: ഗോവ വിമാനത്തവളത്തില്‍ തീപിടുത്തം. ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. പറന്നുയരുന്നതിനിടെ യുദ്ധവിമാനമായ മിഗ്28 കെയുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തമുണ്ടായി. തുടര്‍ന്ന് വിമാനത്താവളം അടച്ചു.

ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവമുണ്ടായത്. പ്രധാന റണ്‍വേയില്‍നിന്ന് പറന്നുയരുന്നതിനിടെ ടാങ്ക് താഴെ വീണ് കത്തുകയായിരുന്നു. മറ്റ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചില ആഭ്യന്തര സര്‍വീസുകള്‍ വൈകി. സൈനിക ആവശ്യങ്ങള്‍ക്ക് ഗോവ വിമാനത്താവളം ഉപയോഗിക്കാറുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version