തമിഴ്‌നാട്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിന്നാലെ തീയ്യേറ്ററുകള്‍ക്കും 24 മണിക്കൂര്‍ പ്രദര്‍ശന അനുമതി; ചെറിയ ചിത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിമര്‍ശനം

എന്നാല്‍ ഈ പുതിയ തീരുമാനം രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങിയ മുന്‍നിര സിനിമാതാരങ്ങള്‍ക്കാണ് ഏറ്റവും പ്രയോജനമാവുകയെന്നും ചെറിയ ചിത്രങ്ങളെ ഈ തീരുമാനം വളരെ ദോഷകരമായി ബാധിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ ഉത്തരവിന് തൊട്ട് പിന്നാലെ സംസ്ഥാനത്തെ തീയ്യേറ്ററുകള്‍ക്കും
24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

തീയ്യേറ്ററുകള്‍ക്ക് കൂടുതല്‍ ഷോകള്‍ സംഘടിപ്പിക്കാനും പ്രേക്ഷകര്‍ക്ക് സമയനഷ്ടം ഒഴിവാക്കി ചിത്രങ്ങള്‍ കാണാനാകുമെന്നാണ് ഈ നീക്കത്തിന്റെ നേട്ടങ്ങളായി സര്‍ക്കാര്‍ എടുത്തു പറയുന്നത്. എന്നാല്‍ ഈ പുതിയ തീരുമാനം രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങിയ മുന്‍നിര സിനിമാതാരങ്ങള്‍ക്കാണ് ഏറ്റവും പ്രയോജനമാവുകയെന്നും ചെറിയ ചിത്രങ്ങളെ ഈ തീരുമാനം വളരെ ദോഷകരമായി ബാധിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

തീയ്യേറ്ററുകള്‍ക്ക് 24 മണിക്കൂര്‍ പ്രദര്‍ശന അനുമതി ലഭിക്കുന്നതിലൂടെ വമ്പന്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രദര്‍ശനം ലഭിക്കുകയും ചെറിയ ചിത്രങ്ങള്‍ ഒതുങ്ങി പോവുകയും ചെയ്യുമെന്നതാണ് ആശങ്ക.

Exit mobile version