അമിത് ഷാ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സംഭവിക്കും; ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയുമെന്ന് സൂചന നല്‍കി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയുമെന്ന സൂചനകള്‍ നല്‍കി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.

പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയാല്‍ 370-ാം വകുപ്പ് എടുത്തുകളയുമെന്ന് അമിത് ഷാ പരാമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനുരാഗ് താക്കൂര്‍. ധനകാര്യ, കമ്പനികാര്യ വകുപ്പുകളുടെ സഹമന്ത്രിയാണ് അനുരാഗ് താക്കൂര്‍.

Exit mobile version