ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 19 പേര്‍ മരിച്ചു; 48 പേര്‍ക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് 19 പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടത്.

മൈന്‍പുരിയില്‍ ആറ് പേരും എതിലും കാസ്ഗഞ്ചിലും മൂന്ന് പേര്‍ വീതവും മരിച്ചു. മൊറാദാബാദ്, ബദാവുന്‍, ഫിലിഭിത്, മഥുര, കണ്ണാജ്, സംബാല്‍, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു. മൈന്‍പുരില്‍ 41 പേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് ചികിത്സ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ പന്ത്രണ്ട് ജില്ലകളിയായിട്ടാണ് ഇടിമിന്നല്‍ റിപ്പോര്‍ട്ട് ചെയ്തത്. അതെസമയം, മിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം അടിയന്തരമായി നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.

Exit mobile version