ജസ്റ്റിസ് ഫോര്‍ ട്വിങ്കിള്‍; രണ്ടര വയസുകാരിയെ കൊലപ്പെടുത്തി കണ്ണ് ചൂഴ്‌ന്നെടുത്ത സംഭവത്തില്‍ കുഞ്ഞിന് നീതി ആവശ്യപ്പെട്ട് സണ്ണി ലിയോണും അക്ഷയ് കുമാറും ഉള്‍പ്പടെ ബോളിവുഡ് ഒന്നടങ്കം രംഗത്ത്

ഇതോടെ ജനങ്ങളൊന്നടങ്കം ക്രൂരകൃത്യത്തിനും സര്‍ക്കാരിനുമെതിരെ രംഗത്തെത്തുകയായിരുന്നു.

മുംബൈ: കഴുത്ത് ഞെരിച്ചും കണ്ണ് ചൂഴ്‌ന്നെടുത്തും കൊലപ്പെടുത്തിയ രണ്ടരവയസുകാരി ട്വിങ്കിളിന് നീതി തേടി ജനങ്ങള്‍ രംഗത്ത്. കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രതിഷേധം ഇരമ്പുകയാണ്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കഴിഞ്ഞദിവസമായിരുന്നു രണ്ടര വയസുകാരിയായ ട്വിങ്കിള്‍ ശര്‍മ്മയെന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്തത്. ഇതോടെ ജനങ്ങളൊന്നടങ്കം ക്രൂരകൃത്യത്തിനും സര്‍ക്കാരിനുമെതിരെ രംഗത്തെത്തുകയായിരുന്നു.

കടം വാങ്ങിയ പണം സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ട്വിങ്കിളിന്റെ പിതാവില്‍ നിന്ന് പ്രതിയായ മൊഹമ്മദ് സഹിദ് 10,000 രൂപ കടം വാങ്ങിയിരുന്നു. ഇത് ട്വിങ്കിളിന്റെ പിതാവ് തിരിച്ച് ചോദിച്ചു. എന്നാല്‍, പിന്നീട് ട്വിങ്കിളിന്റെ മാതാപിതാക്കളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികാരദാഹിയായ സഹിദ് ട്വിങ്കിളിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

സംഭവം വലിയ ജനരോഷത്തിന് കാരണമാകുന്നതിനിടെയാണ് അഭിഷേക് ബച്ചനും സോനം കപൂറും ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ട്വിങ്കിള്‍ ഖന്ന, ആയുഷ്മാന്‍ ഖുറാന, അനുപം ഖേര്‍ തുടങ്ങിയ ബോളിവുഡിലെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികള്‍ക്ക് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് നടി ട്വിങ്കിള്‍ ഖന്ന ആവശ്യപ്പെട്ടു. മനുഷ്യത്വം മനസിലാകാത്ത ലോകത്തില്‍ ജീവിക്കേണ്ടി വന്ന ട്വിങ്കിളിനോട് മാപ്പു പറയുന്നതായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തു.

സിദ്ധാര്‍ഥ് മല്‍ഹോത്ര, അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍, രവീണ ടണ്ഠന്‍ തുടങ്ങിയവരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

Exit mobile version