നികുതി കൂടുതല്‍ നല്‍കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ അവസരം; വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടി സര്‍ക്കാര്‍

നികുതി നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക,അവരെ ആദരിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്

ന്യൂഡല്‍ഹി: കൂടുതല്‍ നികുതി അടക്കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാം, അതിസമ്പന്നരില്‍നിന്ന് ആദായ നികുതി പിരിച്ചെടുക്കാന്‍ പുതിയ വഴികള്‍ തേടി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതി നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക,അവരെ ആദരിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

നികുതി കൂടുതല്‍ നല്‍കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. വീണ്ടും അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതല്‍ നികുതി അടക്കുന്നവരെ പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയ വിശിഷ്ടവ്യക്തികള്‍ക്കൊപ്പം ചായസല്‍ക്കാരത്തില്‍ ക്ഷണിക്കും. രാജ്യത്തെ കെട്ടിപ്പടുക്കുന്നവര്‍ എന്ന് വിശേഷിപ്പിക്കും. നിലവില്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നികുതിദായകര്‍ക്ക് അംഗീകാരമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.

Exit mobile version