വനിതാ വാര്‍ഡ് മെമ്പറായ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവം; യുവതിയോട് ക്ഷമ ചോദിക്കുമെന്ന് ബിജെപി എംഎല്‍എ

അഹമ്മദാബാദ്: വനിതാ വാര്‍ഡ് മെമ്പറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി എംഎല്‍എ ബല്‍റാം തവാനി. യുവതിയെ കരുതിക്കൂട്ടി മര്‍ദ്ദിച്ചതല്ല. അപ്പോഴുണ്ടായ ദേഷ്യം കൊണ്ട് ചെയ്ത് പോയതാണ്. തെറ്റ് മനസ്സിലാക്കി യുവതിയോട് ക്ഷമ ചോദിക്കുമെന്നും എംഎല്‍എ പറഞ്ഞു.

22 വര്‍ഷത്തെ തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിനിടയിലെ ആദ്യത്തെ സംഭവമാണിതെന്നും തവാനി പറഞ്ഞു. ജലക്ഷാമത്തിന് പരാതി നല്‍കാന്‍ ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെമ്പറെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് നരോഡ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ബല്‍റാം മര്‍ദിച്ചത്. യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ഭര്‍ത്താവിനെയും തവാനിയുടെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദിച്ചു.

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയിലൂടെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അടി കൊണ്ട് നിലത്ത് വീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ ഇവരെ ചവിട്ടി വീഴ്ത്തുന്നത് വീഡിയോയില്‍ കാണാം.

Exit mobile version