ശക്തമായ ഇടിമിന്നലില്‍ തെങ്ങ് പൂര്‍ണ്ണമായി കത്തിക്കരിഞ്ഞു

ഇന്നലെ വൈകുന്നേരം ശക്തമായ മഴയാണ് കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്

ബംഗളൂരു: കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച തെങ്ങ് കത്തിക്കരിഞ്ഞു. കര്‍ണ്ണാടകത്തിലെ ഹിരിയൂറിലാണ് സംഭവം. ഇന്നലെ വൈകുന്നേരം ശക്തമായ മഴയാണ് കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്.

വൈകിട്ട് ഉണ്ടായ ഇടിമിന്നല്‍ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രദുര്‍ഗ്ഗ ജില്ലയിലാണ് ഈ സ്ഥലം. വടക്കന്‍ ബംഗളൂരുവില്‍ നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. മെട്രോ ഗതാഗതം വരെ തടസ്സപ്പെട്ടു.

ബംഗളൂരു നഗരത്തില്‍ പലയിടത്തും വൈദ്യുത തടസ്സം ഉണ്ടായി. അതേസമയം ഇന്നലെ ശക്തമായ മഴയാണ് കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. വടക്കന്‍ കര്‍ണ്ണാടകത്തിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് തുമകുരു ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു.

Exit mobile version