ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു, നാല് മാവോയിസ്റ്റുകളെ വധിച്ചു

ജാര്‍ഖണ്ഡിലെ ദുംകയിലാണ് ഏറ്റുമുട്ടല്‍ നടന്നത്

ദുംക: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു ജവാന് വീരമൃത്യു. നാല് മാവോയ്‌സ്റ്റുകളെ സൈന്യം വധിച്ചു. സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജാര്‍ഖണ്ഡിലെ ദുംകയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ തന്നെ ഉണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായിട്ടാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം ഏറ്റുമുട്ടലില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സൈന്യം മേഖലയില്‍ പരിശോധന തുടരുകയാണ്.

Exit mobile version