കരടി ആക്രമിച്ചു, നിലവിളി കേട്ട് പാഞ്ഞെത്തി! കരടിയെ തുരത്തിയോടിച്ച് യജമാനനെ രക്ഷിച്ച് വളര്‍ത്തുനായ്ക്കള്‍!

ആരുവായ്‌മൊഴി പൊയ്‌ഗൈ ഡാമിന്റെ താഴ്വാരത്തിലെ പുരയിടത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

നാഗര്‍കോവില്‍: യജമാനനെ കരടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് വളര്‍ത്തു നായ്ക്കള്‍. ആരുവായ്‌മൊഴി ചെമ്പകരാമന്‍ പുതൂര്‍ സമത്വപുരം സ്വദേശി ദേവസഹായ(60)ത്തെയാണ് കരടിയുടെ ആക്രമണത്തില്‍ നിന്നു വളര്‍ത്തുനായ്ക്കള്‍ രക്ഷിച്ചത്.

ആരുവായ്‌മൊഴി പൊയ്‌ഗൈ ഡാമിന്റെ താഴ്‌വാരത്തിലെ പുരയിടത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തന്റെ 3 വളര്‍ത്തു നായ്ക്കളുമൊത്തു മാവും കശുമാവും കൃഷി ചെയ്യുന്ന പുരയിടത്തില്‍ പോയതായിരുന്നു അദ്ദേഹം. തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ദേവസഹായത്തിന്റെ നേര്‍ക്ക് പെട്ടെന്നായിരുന്നു കരടി ചാടി വീണത്. ഇതോടെ ദേവസഹായം ഉറക്കെ നിലവിളിച്ചു.

തന്റെ യജമാനന്റെ നിലവിളി കേട്ട മൂന്ന് നായ്ക്കളും ഓടിയെത്തി. കരടിയുടെ നേര്‍ക്ക് ചാടി വീണു. നായ്ക്കളുടെ ആക്രമണം ചെറുത്തു നില്‍ക്കാനാവാതെ കരടി ഓടി മറഞ്ഞു. തുടര്‍ന്ന് ദേവസഹായം ഫോണിലൂടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വനപാലകരും നാട്ടുകാരുമെത്തി കരടിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ദേവസഹായത്തെ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

Exit mobile version