വളര്‍ത്തുനായ്ക്കള്‍ക്കായി റൊട്ടി ഉണ്ടാക്കിയില്ല; സഹോദരിക്ക് നേരെ വെടിയുതിര്‍ത്തു, ദാരുണ മരണം

pet dogs | bignewslive

മീററ്റ്: വളര്‍ത്തുനായ്ക്കള്‍ക്ക് നല്‍കാനുള്ള റൊട്ടിയുണ്ടാക്കിയെല്ലെന്ന് ആരോപിച്ച് സഹോദരിയെ വെടിവെച്ചു കൊന്നു. മീററ്റിലെ ഗംഗാനഗറിലാണ് ദാരുണ സംഭവം. കൊലപാതകം ചെയ്ത ശേഷം ആശിഷ് എന്ന യുവാവ് പോലീസിന് മുന്നില്‍ കിഴടങ്ങി.

നായ്ക്കള്‍ക്കു നല്‍കാനായി റൊട്ടിയുണ്ടാക്കാന്‍ ഇരുപതു വയസ്സുള്ള സഹോദരി പരുളിനോട് ഇയാള്‍ ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും സഹോദരി വിസമ്മതിച്ചതോടെ അരിശമായി. കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് പരുളിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരുളിന്റെ നെറ്റിയിലും നെഞ്ചിലുമാണ് വെടിയേറ്റത്.

സംഭവ സ്ഥലത്തുതന്നെ പരുള്‍ മരിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ പരുള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഒട്ടേറെ നായ്ക്കളെ വളര്‍ത്തുന്നയാളാണ് ആശിഷ്. ആശിഷ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ അറിയിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

Exit mobile version