പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് അനില്‍ ചന്ദ്ര ഷാ, രാജ്നാഥ് സിങ്ങും നിര്‍മ്മല സീതാരാമനും നിതിന്‍ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് അനില്‍ ചന്ദ്ര ഷാ, രാജ്നാഥ് സിങ്ങും നിര്‍മ്മല സീതാരാമനും നിതിന്‍ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രാജ്നാഥ് സിംഗഗ് സത്യപ്രതിജ്ഞ ചെയ്തു. എന്‍ഡിഎ സഖ്യകക്ഷിയായ അകാലി ദളിന്റെ പ്രതിനിധിയായി ഹര്‍സിമ്രത് കൗര്‍ സത്യപ്രതിജ്ഞ ചെയ്തു,

രണ്ടാം മോഡി സര്‍ക്കാരില്‍ മന്ത്രിമാരായി നരേന്ദ്ര സിംഗ് തോമറും രവിശങ്കര്‍ പ്രസാദും സത്യപ്രതിജ്ഞ ചെയ്തു. എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അംഗമായി രാംവിലാസ് പാസ്വാന്‍ ദളിത് മുഖമായി ബിജെപി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു.

അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതിന്റെ പ്രൗഢിയില്‍ സ്മൃതി ഇറാനി രണ്ടാം മോഡി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ പിയൂഷ് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

മുന്‍ വിദേശകാര്യ സെക്രട്ടറിയും രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത എസ് ജയശങ്കര്‍ മോഡി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ ദേശീയ വക്താവായി ശ്രദ്ധേയനായ പ്രകാശ് ജാവദേക്കര്‍ മോഡി 2.0യില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

നിതിൻ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു

Exit mobile version