ബിജെപി ലൈബ്രറിയില്‍ സ്ഥാനംപിടിച്ച് വിശുദ്ധ ഖുര്‍ആനും; എത്തിയത് രണ്ട് കോപ്പികള്‍

പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുള്ള ലൈബ്രറിയിലാണ് ഖുര്‍ആന്‍ എത്തിച്ചത്.

ഡെറാഡൂണ്‍: ബിജെപിയുടെ ലൈബ്രറിയില്‍ സ്ഥാനംപിടിച്ച് ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകള്‍ ഉള്‍കൊണ്ടുകൊണ്ടാണ് ലൈബ്രറിയില്‍ ഖുര്‍ആനു കൂടി ചേര്‍ത്തത്.

പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുള്ള ലൈബ്രറിയിലാണ് ഖുര്‍ആന്‍ എത്തിച്ചത്. രണ്ട് കോപ്പികളാണ് ലൈബ്രറിയില്‍ എത്തിയത്. മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയ്ക്കും ബൈബിളിനും ഒപ്പം ഖുര്‍ആനും ഇനിയുണ്ടാകുമെന്ന് ബിജെപിയുടെ മാധ്യമ വിഭാഗം ചുമതലയുള്ള ശദബ് ഷംസ് പറഞ്ഞു.

സമൂഹത്തില്‍ ഇസ്ലാമിനെ കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഖുര്‍ആന്‍ എല്ലാവരും വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഈ ലൈബ്രറി ഉദ്ഘാടനം ചെയ്തത്.

Exit mobile version