അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 ഭീകരരെ സുരക്ഷ സേന വധിച്ചു

ഒരു മണിക്കൂറോളം സുരക്ഷ സേനയും ഭീകരരും തമ്മില്‍ ശക്തമായ വെടിവെയ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദിന്‍ സംഘടനയില്‍പ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടു. കോകര്‍നാഗ് വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നു.

ഒരു മണിക്കൂറോളം സുരക്ഷ സേനയും ഭീകരരും തമ്മില്‍ ശക്തമായ വെടിവെയ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദിന്‍ സംഘടനയില്‍പ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഭീകരരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു.

Exit mobile version