രാമന്‍ നമുക്കുള്ളില്‍ ജീവിക്കുന്നു, രാമക്ഷേത്രം നമ്മുടെ ഉത്തരവാദിത്വമാണ്: അയോധ്യയില്‍ വൈകാതെ രാമക്ഷേത്രം നിര്‍മ്മിയ്ക്കും; വ്യക്തമാക്കി മോഹന്‍ ഭാഗവത്

ഉദയ്പുര്‍: ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. രാമക്ഷേത്രം പൂര്‍ത്തീകരിക്കുക എന്നത് നമ്മുടെ ജോലിയാണ്. രാമന്‍ നമുക്കുള്ളില്‍ ജീവിക്കുന്നു. അതിനാല്‍ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് നാം തന്നെ പ്രാവര്‍ത്തികമാക്കണം.

വൈകാതെ തന്നെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇനി മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയാണെങ്കില്‍ നമ്മുടെ കണ്ണ് അതില്‍ എപ്പോഴും ഉണ്ടായിരിക്കണം- അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version