മോഡി നാളെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങും! മറ്റന്നാള്‍ വാരാണസിയിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കും

വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഗുജറാത്തില്‍ എത്തും.

ന്യൂഡല്‍ഹി: വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഗുജറാത്തില്‍ എത്തും. വൈകീട്ടോടെയാകും അദ്ദേഹം ഗുജറാത്തിലെത്തുക. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷം മറ്റന്നാള്‍ അദ്ദേഹം സ്വന്തം മണ്ഡലമായ വരാണസിയിലേക്ക് തിരിക്കും. വിശ്വാസമര്‍പ്പിച്ച ജനങ്ങളോട് ഒരിക്കല്‍ കൂടി നന്ദി അറിയിക്കാനാണ് മോഡി വാരണാസിയിലേക്ക് പുറപ്പെടുക.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം കഴിഞ്ഞ ദിവസം അദ്ദേഹം മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും സന്ദര്‍ശിച്ചിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരുന്നുണ്ട്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് യോഗം.

മുന്നണി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം ബിജെപിയുടെ പ്രത്യേക പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കും. ഈ യോഗങ്ങളിലാകും മോഡിയെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുക്കുക. തുടര്‍ന്ന് രാഷ്ട്പതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് കരുതുന്നത്.

Exit mobile version