‘ഇനി ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളവും തമിഴ്‌നാടും, വൈകാതെ തന്നെ അത് യാഥാര്‍ഥ്യമാകും’; ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ്മ

ഇന്ന് അത് യാഥാര്‍ഥ്യമാകുകയും ചെയ്തു. ഇനി തമിഴ്‌നാടും കേരളവുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അധികം വൈകാതെ തന്നെ അതും യാഥാര്‍ഥ്യമാവുമെന്നും ബിശ്വ ശര്‍മ്മ പറഞ്ഞു

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും അധിക്കാരത്തിലെത്തുന്നതാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന് ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ്മ. ദേശീയ വാര്‍ത്താ ചാനലായ എന്‍ഡി ടിവിയോടണ് ഇക്കാര്യങ്ങള്‍ ബിശ്വ ശര്‍മ്മ വ്യക്തമാക്കിയത്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ടാക്കണമെന്ന് നേരത്തെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇന്ന് അത് യാഥാര്‍ഥ്യമാകുകയും ചെയ്തു. ഇനി തമിഴ്‌നാടും കേരളവുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അധികം വൈകാതെ തന്നെ അതും യാഥാര്‍ഥ്യമാവുമെന്നും ബിശ്വ ശര്‍മ്മ പറഞ്ഞു.

Exit mobile version