എല്ലാ ക്രെഡിറ്റും മോഡിക്കും അമിത് ഷായ്ക്കും നല്‍കുന്നു; അമിത് ഷായേയും മോഡിയെയും അഭിനന്ദിച്ച് ഉമര്‍ അബ്ദുള്ള

ഒടുവില്‍ എക്സിറ്റ് പോളുകള്‍ കൃത്യമായിരിക്കുന്നു. ഇത്രയും മികച്ച പ്രകടത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെയും എന്‍ഡിഎയേയും അഭിനന്ദിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്.

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും അഭിനന്ദിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള.

ഒടുവില്‍ എക്സിറ്റ് പോളുകള്‍ കൃത്യമായിരിക്കുന്നു. ഇത്രയും മികച്ച പ്രകടത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെയും എന്‍ഡിഎയേയും അഭിനന്ദിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്. എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അധ്യക്ഷന്‍ അമിത് ഷായ്ക്കും നല്‍കുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ഭരിക്കാനുള്ള വിജയം അവര്‍ നേടിയിരിക്കുന്നു”- ഉമര്‍ അബ്ദുള്ള പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനമാണ് ബിജെപി ഇത്തവണ നടത്തിയത്. 344സീറ്റുകളിലാണ് ഇതുവരെ പാര്‍ട്ടി മുന്നേറുന്നത്. 91സീറ്റുകളാണ് യുപിഎയ്ക്ക് ലഭിച്ചത്.

Exit mobile version