ബിജെപിക്ക് മികച്ച നേട്ടം, പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് മോഡിയുടെ മാതാവ്

ഗാന്ധിനഗര്‍: രാജ്യം മുഴുവന്‍ ആശങ്കയിലായിരുന്നു ആര് ഇനി ഭരിക്കും എന്ന് ഓര്‍ത്ത്. എന്നാല്‍ ഇപ്പോള്‍ ബിജെപി തരംഗം അലയടിക്കുകയാണ്. അതേസമയം മകന്റെ ജയത്തില്‍ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാതാവ് ഹീരാ ബെന്‍ മോഡി. ഗാന്ധിനഗറിലെ വീടിന് വെളിയിലെത്തി അവര്‍ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

ദേശീയ തലത്തില്‍ മികച്ച നേട്ടമാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നതിന് പിന്നാലെയായിരുന്നു ഹീരാ ബെന്‍ മോഡി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത്. 2014ലേക്കാള്‍ മികച്ച പ്രകടനവുമായാണ് ബിജെപി അധികാരത്തിലേക്ക് അടുക്കുന്നത്. ബിജെപി 292 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014ല്‍ ബിജെപി വിജയിച്ചത് 282 സീറ്റുകളിലായിരുന്നു.

വാരണാസിയില്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടുകളുടെ ലീഡാണ് മോഡിക്കുള്ളത്. വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. കോണ്‍ഗ്രസ് മുന്നിലുള്ളത് 50 സീറ്റുകളില്‍ മാത്രമാണ്.

Exit mobile version