മൊബൈല്‍ ചാര്‍ജറിന്റെ വയറെടുത്ത് വായില്‍ വെച്ചു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

അമ്മ വീട്ടുജോലികള്‍ ചെയ്യുന്നതിന്റെ ഇടയ്ക്കാണ് കുഞ്ഞ് അബദ്ധത്തില്‍ ചാര്‍ജറെടുത്ത് വായില്‍വെച്ചത്.

മീററ്റ്: കുത്തിയിട്ട മൊബൈല്‍ ചാര്‍ജറിന്റെ വയറെടുത്ത് വായില്‍വെച്ച രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. മീററ്റിലാണ് ദാരുണ സംഭവം. ഷേവാര്‍ എന്ന കുഞ്ഞാണ് മരിച്ചത്. ഓഫ് ആക്കാതെ കുത്തിയിട്ടിരുന്ന ചാര്‍ജറിന്റെ അറ്റം കുഞ്ഞ് എടുത്ത് വായില്‍ വെക്കുകയായിരുന്നു.

ഇതിലൂടെ ഷോക്കേറ്റാണ് കുഞ്ഞ് മരിക്കുന്നത്. കുഞ്ഞിനോടൊപ്പം അമ്മ റസിയ മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു. അമ്മ വീട്ടുജോലികള്‍ ചെയ്യുന്നതിന്റെ ഇടയ്ക്കാണ് കുഞ്ഞ് അബദ്ധത്തില്‍ ചാര്‍ജറെടുത്ത് വായില്‍വെച്ചത്.

പോലീസില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പണിതിരക്കില്‍ ആയിരുന്നതിനാല്‍ കുഞ്ഞിനെ ശ്രദ്ധിക്കാന്‍ മാതാവിനും സാധിച്ചില്ല. ഇതാണ് ദുരന്തത്തിലേയ്ക്ക് വഴിവെച്ചത്.

Exit mobile version