പ്ലസ് ടു പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ചണ്ഡീഗഡ്: പ്ലസ് ടു പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഹരിയാനയില്‍ ബുധനാഴ്ചയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. 82 ശതമാനം മാര്‍ക്ക് നേടി മികച്ച വിജയം തന്നെയാണ് പതിനെട്ടുകാരന്‍ നേടിയത്. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിന്റെ വിഷമത്തിലായിരുന്നു വിദ്യാര്‍ത്ഥിയെന്നും ഇതായിരിക്കാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.

കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ഏറെ നേരമായിട്ടും കുട്ടി വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കയറുകയായിരുന്നു. ഫാനില്‍ തൂങ്ങിനിന്ന കുട്ടിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്ലസ് ടു പരീക്ഷ ഫല പ്രഖ്യാപനത്തിന് ശേഷം നിരവധി വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്യ്തത്. മാര്‍ക്ക് കുറഞ്ഞതും , വിചാരിച്ച വിജയ ശതമാനം കൈവരിക്കാന്‍ പറ്റാത്തതുമാണ് ഇത്തരം മരണങ്ങള്‍ക്ക് പിന്നില്‍.

Exit mobile version