‘മുഗള്‍ കാലത്തിന് മുമ്പ് ഹിന്ദുവെന്ന വാക്കില്ല’; ഹിന്ദുക്കള്‍ ജ്ഞാനസ്നാനപ്പെട്ടവര്‍; കമല്‍ഹാസന്‍

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവായിരുന്നു എന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ ഹിന്ദു എന്ന വാക്ക് വിദേശികളുടെ സംഭാവനയാണെന്ന് അവകാശപ്പെട്ട് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. മുഗള്‍ കാലത്തിന് മുമ്പ് ഹിന്ദു എന്ന വാക്ക് ഇന്ത്യയിലുണ്ടായിരുന്നില്ല. ഹിന്ദുവെന്ന വാക്ക് വിദേശികള്‍ നല്‍കിയതാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു കമല്‍ഹാസന്റെ അവകാശവാദം. ‘അഞ്ച് മുതല്‍ പത്ത് വരെ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാന കവികളായ ആള്‍വാറുകളുടെയോ ശൈവനായന്മാരുടെയോ കൃതികളില്‍ ഒരിടത്തും ഹിന്ദു എന്ന പരാമര്‍ശമില്ല.’12 ആള്‍വാറുകളോ ശൈവനായന്മാരോ ഹിന്ദു എന്ന് പരാമര്‍ശിച്ചിട്ടില്ല. മുഗളന്മാരോ അവരെ ഇരകളാക്കിയ വിദേശഭരണകര്‍ത്താക്കളോ നമ്മളെ ഹിന്ദുക്കളായി ജ്ഞാനസ്നാനപ്പെടുത്തിയതാണ്. ബ്രിട്ടീഷുകാര്‍ ഹിന്ദു എന്ന ഈ കണ്ടുപിടുത്തത്തെ പ്രോത്സാഹിപ്പിച്ചു. വിശ്വാസവും പേരുമൊക്കെയായി വിദേശികള്‍ തന്നതിനെ കൊണ്ടുനടക്കുന്നത് വിവരക്കേടാണെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

Exit mobile version