നിസ്‌കരിക്കുന്ന പിതാവിന്റെ മുതുകില്‍ കയറി മകളുടെ കുസൃതി; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

നമസ്‌കരിക്കുന്നതിനിടെ ബാപ്പയുടെ മുതുകില്‍ കയറി കുസൃതി കാണിക്കുകയാണ് ഈ കുരുന്ന്.

കുഞ്ഞു കുട്ടികളുടെ ദൃശ്യങ്ങള്‍ എന്നും സമൂഹമാധ്യമങ്ങള്‍ക്ക് ആവേശമാണ്. കുട്ടികളുടെ കുസൃതിയും മറ്റും സമൂഹമാധ്യമങ്ങള്‍ക്ക് പ്രിയം തന്നെയാണ്. ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. റമദാന്‍ മാസത്തില്‍ മനം നിറയ്ക്കുന്ന കാഴ്ചയാണ് ഈ ബാപ്പയും മകളും. നിമിഷനേരം കൊണ്ടാണ് സൈബര്‍ ലോകത്തിന്റെ ഇഷ്ടം ഇരുവരും സ്വന്തമാക്കിയത്.

നമസ്‌കരിക്കുന്നതിനിടെ ബാപ്പയുടെ മുതുകില്‍ കയറി കുസൃതി കാണിക്കുകയാണ് ഈ കുരുന്ന്. ബാപ്പയ്ക്ക് ഒപ്പം പള്ളിയിലെത്തിയതാണ് ഈ മകള്‍. ബാപ്പ നമസ്‌കരിക്കാന്‍ തുടങ്ങിയതും അവള്‍ കുസൃതി ആരംഭിച്ചു. ശ്രീനഗറിലെ ജാമിയ മസ്ജിദ് പള്ളിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. നമസ്‌കരിക്കാന്‍ തുടങ്ങിയപ്പോള്‍ ബാപ്പയുടെ മുതുകിലേക്ക് ഓടി കയറുകയാണ് ഈ കുട്ടി കാന്താരി.

എന്നാല്‍ ഇതെല്ലാം ശ്രദ്ധ കൊടുക്കാതെ നിസ്‌കാരത്തില്‍ മുഴുകിയിരിക്കുകയാണ് ബാപ്പ. രണ്ടു തവണ ബാപ്പയുടെ മുതുകില്‍ കയറി അവള്‍ കുസൃതി തുടര്‍ന്നു. മൂന്നാം തവണ ബാപ്പ കുനിഞ്ഞതോടെ എല്ലാം കൈയ്യില്‍ നിന്നു പോയി. തലകുത്തനെ താഴേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപ്പോഴും പിതാവ് നമസ്‌കാരം തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു.

Exit mobile version