വിവാഹ വേദിയില്‍ വരന്‍ മദ്യപിച്ചെത്തി; വിവാഹത്തില്‍ നിന്നും മദ്യവിരുദ്ധ പ്രവര്‍ത്തകയായ വധു പിന്മാറി

സംഗമിത്ര സേഥി(22) ആണ് തന്റെ വിവാഹം വേണ്ടന്നുവെച്ചത്. 28 വയസ്സുകാരനായ വരന്‍ കൊല്‍ക്കത്തയില്‍ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു.

ഭുവനേശ്വര്‍: വിവാഹ ദിവസം വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ച് മദ്യവിരുദ്ധ പ്രവര്‍ത്തകയായ വധു. ഒഡീഷയിലാണ് സംഭവം. സംഗമിത്ര സേഥി(22) ആണ് തന്റെ വിവാഹം വേണ്ടന്നുവെച്ചത്. 28 വയസ്സുകാരനായ വരന്‍ കൊല്‍ക്കത്തയില്‍ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു.

വിവാഹത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ വരന്‍ മദ്യപിച്ചെത്തി. ഉടന്‍ തന്നെ വേദിയിലിരുന്ന വരനെ വഴക്ക് പറഞ്ഞ ശേഷം സംഗമിത്ര മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ഇരുവീട്ടുകാരും ശ്രമിച്ചുവെങ്കിലും സുഹൃത്തുക്കള്‍ സംഗമിത്രയ്‌ക്കൊപ്പം ഉറച്ചുനിന്നതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹം നിശ്ചയ വേളയില്‍ വരന് നല്‍കിയ 71,000 രൂപയും ഒരു സ്വര്‍ണ മോതിരവും മാലയും തിരികെ വാങ്ങുകയും ചെയ്തു.

Exit mobile version