കമല്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ വ്യാഖ്യാനിച്ചു; ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു! തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം

കമലിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമായി മാധ്യമങ്ങളും ചില സംഘടനകളും വ്യാഖ്യാനിച്ചതായാണ് മക്കള്‍ നീതി മയ്യം പറയുന്നത്.

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. കമലിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമായി മാധ്യമങ്ങളും ചില സംഘടനകളും വ്യാഖ്യാനിച്ചതായാണ് മക്കള്‍ നീതി മയ്യം പറയുന്നത്.

ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. മതങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന തീവ്രവാദത്തെയാണ് വിമര്‍ശിച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. അതേസമയം, കമല്‍ ഹാസനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്‌സെയെ കുറിച്ചുള്ള കമല്‍ ഹാസന്റെ പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫിസിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Exit mobile version