മഞ്ഞ സാരിയില്‍ കൂളിങ് ഗ്ലാസ് വെച്ച് പോളിങ് ഓഫീസര്‍; സൈബര്‍ലോകം തിരഞ്ഞ സ്റ്റൈലിഷ് ഓഫീസര്‍ ഇതാ

ലക്‌നൗ: മഞ്ഞ സാരിയുടുത്ത്, കൂളിങ് ഗ്ലാസ് വെച്ച് കയ്യില്‍ വോട്ടിങ് യന്ത്രവുമായി കൂളായി നടന്നുനീങ്ങുന്ന ആ പോളിങ് ഓഫീസറെ തിരയുകയായിരുന്നു സോഷ്യല്‍മീഡിയ.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ പകര്‍ത്തിയ ഈ ഓഫീസറുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഈ സുന്ദരി ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. ഒടുവില്‍ ആ ഉത്തരം സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തി.

യുപിയിലെ ദേവര സ്വദേശിനി റീന ദ്വിവേദിയാണ് ആ സുന്ദരി ഓഫീസര്‍. ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ് റീന.

ടിക് ടോക് വീഡിയോകളില്‍ നിന്നാണ് റീനയെ ആളുകള്‍ തിരിച്ചറിഞ്ഞത്. പോളിങ് ബൂത്തിലേക്ക് നടന്നുവരുന്നതുള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചിത്രം വൈറലായതോടെ നിരവധി ആരാധകരാണ് ഈ ഓഫീസര്‍ക്കുണ്ടായത്.

Exit mobile version