സിഖ് വിരുദ്ധ കലാപത്തില്‍ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കി; രാജീവ് ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി രംഗത്ത്. കൊലയ്ക്കുള്ള ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണെന്നാണ് ബിജെപിയുടെ ആരോപണം.

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്നും, നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ‘രാഹുലിന്റെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം എന്നാല്‍, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോഡിയുടെ വിമര്‍ശനം.

Exit mobile version