അച്ഛനെതിരെയുള്ള മോഡിയുടെ പരാമര്‍ശം; രാഹുലിന് പിന്നാലെ മറുപടിയുമായി പ്രിയങ്ക

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് അഴിമതിക്കാരനായി ആണെന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോഡി പറഞ്ഞിരുന്നു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് മറുപടിയുമായി രാജീവ് ഗാന്ധിയുടെ മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. അഴിമതിക്കാരനാണെന്ന പരാമര്‍ശം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിയ്ക്കലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് അഴിമതിക്കാരനായി ആണെന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോഡി പറഞ്ഞിരുന്നു. ‘രാഹുലിന്റെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം എന്നാല്‍, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നുവെന്നാണ് മോഡിയുടെ വിമര്‍ശനം.ബൊഫേഴ്സ് കേസിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. യുദ്ധം അവസാനിച്ചെന്നും മോദിയുടെ കര്‍മ്മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

Exit mobile version