അരവിന്ദ് കെജരിവാളിന് നേരെ ആക്രമണം; റോഡ് ഷോയ്ക്കിടെ യുവാവ് കരണത്തടിച്ചു-വീഡിയോ

ന്യൂഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാളിന് നേരെ ആക്രമണം. അക്രമി കെജരിവാളിന്റെ മുഖത്തടിച്ചു. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

തുറന്ന വാഹനത്തില്‍ പ്രചരണം നടത്തവേ അക്രമി വാഹനത്തിലേക്ക് ചാടി കയറി മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പോലീസും പ്രവര്‍ത്തകരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. ഇത് മൂന്നാം തവണയാണ് കെജരിവാളിന് നേരെ ഒരു പൊതുവേദിയില്‍ വച്ച് ആക്രമണം ഉണ്ടാകുന്നത്.

Exit mobile version