വണ്ടി ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അച്ഛന്‍ മരിച്ചു; വണ്ടിയുടെ വളയം ഏറ്റുവാങ്ങി അഞ്ചാംക്ലാസ്സുകാരന്‍, ഒഴിവായത് വന്‍ ദുരന്തം

ബംഗളൂരു: മക്കള്‍ വലുതായാല്‍ മാതാപിതാക്കള്‍ക്ക് താങ്ങും തണലും ആവും എന്ന് പറയുന്നത് വെറുതെ അല്ല അതിന് ഉത്തമ ഉദാഹരണമാണ് ഈ കുട്ടി. അച്ഛന് വണ്ടി ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി എന്നാല്‍ പരിഭ്രമിക്കുന്നതിന് പകരം വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു പത്തുവയസ്സുകാരന്‍. ഇതോടെ വന്‍ ദുരന്തം ഒഴിവായി എന്ന് മാത്രമല്ല സോഷ്യല്‍മീഡിയയില്‍ കുട്ടി താരമാവുകയും ചെയ്തു.

കര്‍ണാടകയിലെ തുംകൂറിലാണ് സംഭവം നടന്നത്. പ്രഷര്‍ കുക്കറുകള്‍ വില്‍പ്പനകേന്ദ്രങ്ങളിലെത്തിക്കുന്ന ഗൂഡ്സ് കാരിയര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ശിവകുമാറിനാണ് വാഹനമോടിക്കുന്നതിനെ ഹൃദയാഘാതമുണ്ടായത്. എന്നത്തേയും പോലെ തന്റെ ജോലി തുടങ്ങിയതായിരുന്നു ശിവകുമാര്‍. അതിനിടെ പെട്ടന്ന് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന മകന്‍ പുനീര്‍ത്ഥ് മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് വാഹനത്തിന്റെ വളയം ഏറ്റെടുക്കുകയായിരുന്നു. പല തവണ വിളിച്ചിട്ടും അച്ഛന്‍ വിളി കേള്‍ക്കാതിരുന്നപ്പോള്‍ എന്തുവേണമെന്നറിയാതെ പുനീര്‍ത്ഥ് അലറിക്കരഞ്ഞു. നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട ശിവകുമാര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

കൊറടാഗരേയിലെ അല്ലലസാന്ദ്ര സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവകുമാറിന്റെ മൂത്തമകനായ പുനീര്‍ത്ഥ്. വേനല്‍ അവധി ആയതിനാല്‍ ശിവകുമാര്‍ മകനെയും ഒപ്പം കൂട്ടുകയായിരുന്നു.

Exit mobile version