ഫോനി ചുഴലിക്കാറ്റ് അത്രയും വേഗത്തിലാണ് അടിക്കുന്നത് ഞങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്, നിങ്ങള്‍ ഭഗവാന്‍ ജഗന്നാഥനെ വിളിക്കൂ എല്ലാം ശരിയാകും; ബിജെപി നേതാവ്

പുരി: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുകയാണ്. അതിനിടെ ജനങ്ങള്‍ ആശങ്കയിലിരിക്കെ ഭഗവാന്‍ ജഗന്നാഥനെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് ഒഡീഷയിലെ ബിജെപി നേതാവും പുരിയിലെ സ്ഥാനാര്‍ത്ഥിയുമായ സംപിത് പത്ര രംഗത്ത്.

”ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങേയറ്റത്തെ വേഗതിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴയും.. അതിഭീകരമായ ശബ്ദവും.. 1999 ലെ സൂപ്രര്‍ സൈക്ലോണാണ് ഓര്‍മ വരുന്നത്. ഈ പരീക്ഷണത്തെ അതിജീവിക്കാന്‍ ശക്തിതരണേയെന്ന് ഇരുകൈകളും കൂപ്പി ഭഗവാന്‍ ജഗന്നാഥനോട് പ്രാര്‍ത്ഥിക്കുകയാണ്.”- എന്നായിരുന്നു സംപിത് പത്ര ട്വിറ്ററില്‍ കുറിച്ചത്.

എല്ലാ ജനാലകളും പൊട്ടിത്തകരുകയാണെന്നും കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിനകത്ത് നില്‍ക്കുന്ന താന്‍ പോലും സുരക്ഷിതനല്ലെന്നും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയാണെന്നുമായിരുന്നു സംപിത് പത്ര ട്വീറ്റ് ചെയ്തത്. മാത്രമല്ല വേണ്ട കരുതലുകള്‍ എല്ലാം എടുത്തിട്ടുണ്ടെന്നും ഇനി എല്ലാം ജഗന്നാഥന്റെ കൈയ്യിലാണെന്നും എല്ലാവരും ജഗന്നാഥനെ വിളിച്ച് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷയ്ക്കു പുറമേ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേതന്നെ ഒഡിഷയിലെ 15 ജില്ലകളില്‍ നിന്നായി 12 ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

ഒഡിഷയില്‍ 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 12 ലക്ഷത്തോളം പേരെയാണ് വീടുകളില്‍ നിന്നുമാറ്റി അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തരപ്രതികരണ സേനയുടെ 78 സംഘങ്ങളെയും സംസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്.

Exit mobile version