ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ സിപിഎം ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ അഭ്യര്‍ത്ഥന.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ച് ഇടത്പക്ഷത്തിനെതിരായ നിലപാട് എടുത്തിനാലും മൃദു ഹിന്ദുത്വ സമീപനം തുടരുന്നതിനാലും ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് പിന്തുണ ഇല്ലെന്ന് സിപിഎം ഡല്‍ഹി സംസ്ഥാന ഘടകം അറിയിച്ചു.

കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ബിജെപിയേക്കാള്‍ ആം ആദ്മി പാര്‍ട്ടിയെയാണ് മുഖ്യ ശത്രുവായി കാണുന്നത് എന്നും സിപിഎം കുറ്റപ്പെടുത്തി. നേരത്തെ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ നല്‍കിയിരുന്നു.

Exit mobile version