താരസമ്പന്നമായി പാര്‍ട്ടി; സണ്ണി ഡിയോളിനു പിന്നാലെ പ്രശസ്ത ഗായകന്‍ ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലേക്ക് കടക്കാനിരിക്കേ, കൂടുതല്‍ താരങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുളള ഒരുക്കത്തിലാണ് ബിജെപി.

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് നാളുകളായി താരങ്ങളുടെ ഒഴുക്കാണ് ബിജെപി പാര്‍ട്ടിയിലേയ്ക്ക്. ഒന്നിനു പുറകെ മറ്റൊന്നായി നിരവധി പ്രമുഖരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ ദിവസമാണ് പ്രമുഖ താരമായ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ ഇതിനു പിന്നാലെ പഞ്ചാബി ഗായകനായ ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

കേന്ദ്രമന്ത്രി വിജയ് ഗോയല്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ഹന്‍സ് രാജ് ഹാന്‍സ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദലേര്‍ മെഹന്തിയുടെ ബിജെപി പ്രവേശനം. ബിജെപി ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി, മുന്‍ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലേക്ക് കടക്കാനിരിക്കേ, കൂടുതല്‍ താരങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുളള ഒരുക്കത്തിലാണ് ബിജെപി. സണ്ണി ഡിയോളിനു പിന്നാലെ ഹന്‍സ് രാജും ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു. ബിജെപിയില്‍ ചേര്‍ന്ന ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചാണ് പാര്‍ട്ടിയിലേക്ക് വരവേറ്റത്.

Exit mobile version