പ്രധാനമന്ത്രിയുടേത് ധൂര്‍ത്തോ.? കണക്കില്‍ പൊരുത്തക്കേട്; മോഡി നടത്തിയത് 240 അനൗദ്യോഗിക യാത്രകള്‍; ചെലവ് 1.4 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനൗദ്യോഗിക യാത്രാ ചെലവ് പുറത്ത്. 2019 ജനുവരി വരെ മോഡി നടത്തിയത് 240 വിമാന യാത്രകളെന്ന് വിവരം. ഈ നത്തില്‍ ബിജെപി 1.4 കോടി രൂപ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് നല്‍കിയെന്നും വിവരാവകാശ രേഖ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ എയര്‍ഫോഴ്‌സ് വ്യക്തമാക്കി.

പ്രധാനമന്ത്രി ആയശേഷം 2019 ജനുവരി 19ന് നടത്തിയ ബാലന്‍ഗിര്‍-പതര്‍ചേറ യാത്രക്ക് 744 രൂപ മാത്രമാണ് ഈടാക്കിയിരിക്കുന്നത്. 2017 ഏപ്രില്‍ 27ന് നടത്തിയ ചണ്ഡിഗഢ്-ഷിംല-അന്നദലെ-ചണ്ഡിഗഢ് യാത്രക്ക് വെറും 845 രൂപയും ഈടാക്കിയതായി പറയുന്നു. സാധാരണയായി ചണ്ഡിഗഢ്-ഷിംല കൊമേഴ്‌സ്യല്‍ ടിക്കറ്റിന് 2500-5000 രൂപയാണ് ഈടാക്കുന്നത്. എന്ത് മാനദണ്ഡത്തിലാണ് നിരക്കുകള്‍ കണക്കുകൂട്ടിയതെന്നും വ്യക്തമല്ല.

കൊമേഴ്‌സ്യല്‍ ടിക്കറ്റ് വില മാനദണ്ഡമാക്കിയാണ് നിരക്കുകള്‍ പുതുക്കിയത്. പ്രധാനമന്ത്രിക്ക് മാത്രമാണ് അനൗദ്യോഗിക യാത്രകള്‍ക്ക് വിമാനം ഉപയോഗിക്കാനുള്ള അധികാരം. അതും അടിയന്തര ഘട്ടങ്ങളില്‍ മാത്രമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.

Exit mobile version