തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സാധ്വി പ്രജ്ഞ സിങ് താക്കൂറിനെ വിലക്കാനാകില്ലെന്ന് കോടതി

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സാധ്വി പ്രജ്ഞ

മുംബൈ : തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സാധ്വി പ്രജ്ഞയെ വിലക്കാനാകില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി. മാലെഗാവ് സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന ആളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്ന് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യദ് അഹമ്മദിന്റെ പിതാവാണ് എന്‍ഐഎ പ്രത്യേക കോടതിയെ സമീപിച്ചത്.

അതേസമയം ഒരാളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും ഇലക്ഷന്‍ കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കിക്കൊണ്ട്, കോടതി പരാതി തള്ളുകയായിരുന്നു.

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സാധ്വി പ്രജ്ഞ.ഇവരുടെ സ്ഥാനാര്‍ത്ഥിത്വം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ധ്രുവീകരണം സൃഷ്ടിക്കാനാണ് ബിജെപി ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Exit mobile version