എടിഎമ്മിനകത്ത് പത്തി വിടര്‍ത്തി പാമ്പ്; മണിക്കൂറുകള്‍ക്ക് ശേഷം പിടികൂടി;അമ്പരപ്പ്!

തമിഴ്‌നാട്ടിലെ തണ്ണീര്‍പന്തല്‍ റോഡിലുള്ള ഐഡിബിഐ ബാങ്കിന്റെ എടിഎമ്മിനകത്തായിരുന്നു പാമ്പ്.

കോയമ്പത്തൂര്‍: കൊടും ചൂടില്‍ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇഴ ജന്തുക്കള്‍ വരുന്നത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ നിന്ന് ഇത്തരത്തിലൊരു വാര്‍ത്ത കേട്ടത്. വിവി പാറ്റ് യന്ത്രത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയ സംഭവമായിരുന്നു അത്.

ഇന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എടിഎം മെഷീനകത്താണ് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തണ്ണീര്‍പന്തല്‍ റോഡിലുള്ള ഐഡിബിഐ ബാങ്കിന്റെ എടിഎമ്മിനകത്തായിരുന്നു പാമ്പ്.

ആദ്യം പണമെടുക്കാനെത്തിയ ആള്‍ പാമ്പിനെ കണ്ട് പേടിച്ച് ബഹളം വച്ച് പുറത്തിറങ്ങി. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരന്‍ എത്തി. തുടര്‍ന്ന് മെഷീന്റെ അകത്ത് നിന്നും പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.

Exit mobile version