വോട്ട് ചെയ്യാന്‍ വന്ന് റോഡ് ഷോ നടത്തി, മാതൃകയാകേണ്ട പ്രധാനമന്ത്രി ഇങ്ങനെ ചെയ്യാമോ.? രോഷാകുലരായി പ്രതിപക്ഷം; നടപടിക്ക് ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റോഡ് ഷോ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് കമ്മീഷന്റെ നടപടി. പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

അമിത് ഷാ മത്സരിക്കുന്ന ഗാന്ധി നഗറില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ് മോഡി റോഡ് ഷോ നടത്തിയത്. അതേസമയം മോഡിയെ രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന മേഖലയില്‍ പോളിങ് അവസാനിക്കുന്നത് വരെയുള്ള 48 മണിക്കൂറിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പൊതുയോഗങ്ങളോ ജാഥകളോ പരിപാടികളോ നടത്താന്‍ പാടില്ലെന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നിട്ടും നാടിന് മാതൃകയാകേണ്ട പ്രധാനമന്ത്രി തന്നെ ഇത്തരത്തില്‍ നിയമലംഘനം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Exit mobile version