സ്ത്രീകള്‍ക്കും നാവികരാകാന്‍ അവസരമൊരുങ്ങുന്നു; സേനയില്‍ മാറ്റം നിര്‍ദേശിച്ച് പ്രതിരോധ മന്ത്രി

നിലവില്‍ നാവികസേനയിലെ പല തസ്തികകളിലായി സ്ത്രീകള്‍ക്ക് നിയമനം നല്‍കുന്നുണ്ട്. എന്നാല്‍, സമുദ്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട ചുമതലകള്‍ സ്ത്രീകള്‍ക്ക് ഇതുവരെ നല്‍കിയിരുന്നില്ല.

ന്യൂഡല്‍ഹി: നാവിക സേനയിലെ സുപ്രധാന ജോലികളിലും സ്ത്രീകള്‍ക്ക് അവസരം ഒരുങ്ങുന്നു. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പങ്കെടുത്ത നാവികസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് സേനയിലെ പ്രധാന മേഖലകളിലേക്ക് കൂടി വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത്.

നിലവില്‍ നാവികസേനയിലെ പല തസ്തികകളിലായി സ്ത്രീകള്‍ക്ക് നിയമനം നല്‍കുന്നുണ്ട്. എന്നാല്‍, സമുദ്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട ചുമതലകള്‍ സ്ത്രീകള്‍ക്ക് ഇതുവരെ നല്‍കിയിരുന്നില്ല.

സ്ത്രീകള്‍ക്ക് സേനയില്‍ കൂടുതല്‍ അവസരങ്ങളും ചുമതലകളും നല്‍കണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. സമുദ്രത്തില്‍ പോകുന്ന ചുമതലകളില്‍ സ്ത്രീകളെ നിയമിക്കുന്ന കാര്യത്തില്‍ വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുക്കുമെന്നും നാവിക സേനാമേധാവി അഡ്മിറല്‍ സുനില്‍ ലംബ വ്യക്തമാക്കി.

നിലവില്‍ നാവികസേനയിലെ പല തസ്തികകളിലായി സ്ത്രീകള്‍ക്ക് നിയമനം നല്‍കുന്നുണ്ട്. എന്നാല്‍, സമുദ്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട ചുമതലകള്‍ സ്ത്രീകള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല.

സൈനിക വിമാനങ്ങളില്‍ നിരീക്ഷകരായും ,മെഡിക്കല്‍ ഓഫീസര്‍മാരും, ഡെന്റല്‍ ഓഫീസര്‍മാരും 639 സ്ത്രീകള്‍ നിലവില്‍ നാവികസേനയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

Exit mobile version