വീരപ്പനെ പിടികൂടാന്‍ നിര്‍ണായക വിവരം നല്‍കി എന്നാല്‍ പണം നല്‍കാതെ വഞ്ചിച്ചു; ആരോപണവുമായി യുവതി രംഗത്ത്

ജീവന്‍പോലും നോക്കാതെ വീരപ്പനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കൈമാറിയന്ന് ഷണ്‍മുഖ പ്രിയ പറഞ്ഞു

ചെന്നൈ: ചന്ദനവും ആനക്കൊമ്പും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ മോഷ്ടിച്ചിരുന്ന കുപ്രസിദ്ധ കൊള്ളക്കാരന്‍ വീരപ്പനെ പിടിക്കാന്‍ നിര്‍ണായക വിവരം നല്‍കിയിട്ടും പണം തരാതെ വഞ്ചിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്.

കൂസു മുനിസ്വാമി വീരപ്പന്‍ എന്ന വീരപ്പന്‍ 2004 ലാണ് പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നിര്‍ണായക വിവരം നല്‍കിയിട്ടും പൈസ തരാതെ പറ്റിച്ചു എന്നാണ് കോയമ്പത്തൂര്‍ വടവള്ളി സ്വദേശിനിയായ എം ഷണ്മുഖ പ്രിയ ആരോപിക്കുന്നത്.

വീരപ്പനെ പിടികൂടാന്‍ പ്രത്യേക പദ്ധതിയുമായി പൊലീസ് ഞങ്ങളുടെ നാട്ടുകാരെ സമീപിച്ചു. എന്നാല്‍ ആരും സഹകരിക്കാന്‍ തയ്യാറായില്ല. ജീവന്‍പോലും നോക്കാതെ വീരപ്പനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കൈമാറിയന്ന് ഷണ്‍മുഖ പ്രിയ പറഞ്ഞു.

‘ഓപ്പറേഷന്‍ നോര്‍ത്തേണ്‍ സ്റ്റാര്‍’ എന്ന പദ്ധതിയാണ് വീരപ്പനെ കുടുക്കാന്‍ പ്രത്യേക ദൗത്യസേന ആസൂത്രണം ചെയ്തതെന്നും വീരപ്പനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സമയത്ത് അയാളുടെ ഭാര്യ മുത്തുലക്ഷ്മി വടവള്ളിയിലുള്ള തന്റെ വീട്ടില്‍ നാലുമാസത്തോളം താമസിച്ചിട്ടുണ്ടെന്നും ഈ സമയത്ത് അവരുമായി വളരെ അടുക്കുകയും വീരപ്പനെക്കുറിച്ച് അതീവ രഹസ്യമായ ചില വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തു.

വീരപ്പന് കാഴ്ച സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ടെന്നും, ഗ്രാമപ്രദേശവുമായി ചേര്‍ന്ന വനാതിര്‍ത്തി പ്രദേശത്താണ് ഒളിവില്‍ കഴിഞ്ഞിരുന്നത് തുടങ്ങിയ വിവരങ്ങള്‍ എന്‍കെ ചെന്താമരക്കണ്ണന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് കൈമാറിയെനിനും വിവരം നല്‍കി മാസങ്ങള്‍ക്കകം ദൗത്യസംഘം വീരപ്പനെ ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്തുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Exit mobile version