500 കോടി അനുവദിക്കണം; ജെറ്റ് എയര്‍വേയ്‌സ് കേന്ദ്രത്തിനോട് അടിയന്തരസഹായം ആവശ്യപ്പെട്ടു

എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായെന്നും തങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെന്നും ആുവശ്യപ്പെട്ട് ജീവനക്കാരാണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അടിയന്തരസഹായമായി 500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായെന്നും തങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരാണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

അടിയന്തര വായ്പയ്ക്കുള്ള അപേക്ഷ ബാങ്കുകൾ നിരസിച്ചതോടെ ജെറ്റ് എയർവേയ്സ് ബുധനാഴ്ച മുതൽ സർവീസുകൾ നിർത്തിയിരുന്നു. ഇന്ധനത്തിനുള്ള ധനസഹായം പോലും എവിടെ നിന്നും കിട്ടാത്ത സാഹചര്യത്തിലാണ് സർവീസ് അവസാനിപ്പിക്കാൻ നിർബന്ധിതരായത്. താൽക്കാലികമായി സർവീസുകൾ അവസാനിപ്പിക്കുകയാണെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും പൂർണമായും സർവീസുകൾ ഇനിയുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങളായി ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്.

Exit mobile version