യോഗിയെ വിടാതെ വൈറസ് പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് പിന്നാലെ ‘എട്ടിന്റെ പണി’ കൊടുത്ത് ട്വിറ്ററും! ട്വീറ്റുകള്‍ നീക്കം ചെയ്തു

മുസ്ലീം ലീഗ് വൈറസ് എന്ന പരമാര്‍ശത്തില്‍ മുസ്ലീം ലീഗ് പരാതി നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിതയനാഥിന് തിരിച്ചടി നല്‍കി ട്വിറ്ററും. യോഗിയുടെ രണ്ട് ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. മുസ്ലീം ലീഗിനെതിരെ വൈറസ് പരാമര്‍ശമാണ് യോഗിയെ കുരുക്കുന്നത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍ നിന്നും മൂന്ന് ദിവസം വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററും നടപടി കൈകൊണ്ടത്.

മുസ്ലീം ലീഗ് വൈറസ് എന്ന പരമാര്‍ശത്തില്‍ മുസ്ലീം ലീഗ് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മുസ്ലീം ലീഗ് വൈറസ്, ഇന്ത്യ വിഭജനത്തില്‍ ലീഗിന് പങ്ക് എന്നാരോപിക്കുന്ന രണ്ടു ട്വീറ്റുകളാണ് നീക്കം ചെയ്തത്.

കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് ഹര്‍ഷ് സംഘാവി, നടി കൊയ്ന മിത്ര, എന്‍ഡിഎ എംഎല്‍എ എം.എസ് സിര്‍സ എന്നിവരുടെ ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ബിജെപി അനുഭവമുള്ള 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകളാണ് നീക്കം ചെയ്തിട്ടുള്ളത്. ലീഗ് പതാക ചൂണ്ടിക്കാട്ടി ലീഗിന് പാകിസ്താന്‍ ബന്ധം ആരോപിക്കുന്ന ട്വീറ്റുകള്‍ ആണ് നീക്കം ചെയ്തത്.

Exit mobile version