ഞങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ! ഒരു കുറിപ്പില്‍ തീരുന്നതല്ല അത്; അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ മീടൂ ആരോപണത്തിന് മറുപടിയുമായി എംജെ അക്ബര്‍

അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകയായ പല്ലവി ഗൊഗോയി എംജെ അക്ബറിനെതിരെ മീടൂ ആരോപണം ഉന്നയിച്ചിരുന്നു

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എംജെ അക്ബറിനെതിരെ ഉന്നയിച്ച അവസാനത്തെ മീടൂ ആരോപണത്തില്‍ പ്രതികരണവുമായി എംജെ അക്ബര്‍. അവരുമായുള്ളത് സമ്മതപ്രകാരമുള്ള ബന്ധമാണ്. അതൊരു കുറിപ്പില്‍ തീരുന്നതല്ലെന്നും അക്ബര്‍ ന്യൂസ് ഏജന്‍സിയായ എന്‍എന്‍ഐയോട് പറഞ്ഞു.

‘1994 ലാണെന്ന് തോന്നുന്നു, ഞങ്ങള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം മാസങ്ങളോളം നീണ്ടതാണ്. പിന്നീട് ഈ ബന്ധം എന്റെ കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണമായതോടെ അവസാനിപ്പിക്കുകയായിരുന്നുവെന്നും അക്ബര്‍ പറഞ്ഞു’.

അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകയായ പല്ലവി ഗൊഗോയിയാണ് അവസാനമായി എംജെ അക്ബറിനെതിരെ മീടൂ ആരോപണം ഉന്നയിച്ചു വന്നത്. ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യുന്ന സമയത്താണ് അക്ബറില്‍ നിന്ന് മോശം അനുഭവുണ്ടായതെന്നായിരുന്നു പല്ലവിയുടെ വെളിപ്പെടുത്തല്‍. വാഷിങ്ടണ്‍ പോസ്റ്റിലൂടെയാണ് പല്ലവി ഇത് വെളിപ്പെടുത്തിയത്.

Exit mobile version