പൂട്ടുവീഴുമോ..? ജെറ്റ് എയര്‍വേയ്‌സിന്റെ ഭാവി ഇന്ന് രാത്രി അറിയാം

തീരുമാനം എടുക്കുന്നത് എല്ലാവശവും പരിശോധിച്ച ശേഷം മാത്രമാകും എന്നാണ് ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ഭാവി ഇന്ന് രാത്രി അറിയാം. എയര്‍വേയ്‌സിന് താത്കാലികമായി പൂട്ട് വീഴുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീരുമാനം എടുക്കുന്നത് എല്ലാവശവും പരിശോധിച്ച ശേഷം മാത്രമാകും എന്നാണ് ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

വ്യോമയാന മേഖലയിലെ വിദഗ്ധരുമായി ബാങ്കുകളുടെ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ഇരുപത്തി അഞ്ച് വര്‍ഷമായി വ്യോമയാന രംഗത്ത് സേവനം നടത്തുന്ന ജെറ്റ് എയര്‍വേയ്‌സ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്ന വിവരങ്ങളെ തുടര്‍ന്ന് മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജെറ്റ് ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു. അതേസമയം, കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏപ്രില്‍ 18 മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.

Exit mobile version