‘ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു, ജയ് ഹിന്ദ്’; ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് ജഡേജയുടെ മറുപടി

ജഡേജയുടെ വീട്ടില്‍ രണ്ടു പാര്‍ട്ടി എന്ന നിലയില്‍ വിമര്‍ശനം വന്നു.

ജാംനഗര്‍: ഭാര്യ ബിജെപിയില്‍ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍. ഇത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വീട്ടിലെ രാഷ്ട്രീയ സ്ഥിതിയാണ്. ഇതിനു പിന്നാലെ ഏറ്റവും ഉയര്‍ന്ന ചോദ്യം താരം ആര്‍ക്കൊപ്പം എന്നതായിരുന്നു. ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് മറുപടിയുമായി ജഡേജ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

‘ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു, ജയ്ഹിന്ദ്’- ജഡേജ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തന്റെ നിലപാട് ജഡേജ ട്വിറ്ററിലൂടെ അറിയിച്ചത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നത്.

ഇതിന് പിന്നാലെ അച്ഛന്‍ അനിരുദ്ധ് സിങ്ങും സഹോദരി നൈനയും കോണ്‍ഗ്രസ് അംഗത്വമെടുക്കുകയായിരുന്നു. ഇതോടെ ജഡേജയുടെ വീട്ടില്‍ രണ്ടു പാര്‍ട്ടി എന്ന നിലയില്‍ വിമര്‍ശനം വന്നു. കഴിഞ്ഞ ഞായറാഴ്ച്ച ജാംനഗറിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും നൈന വ്യക്തമാക്കിയിരുന്നു.

Exit mobile version