‘വന്ദേമാതരം’ തെറ്റിപ്പാടിയെന്ന് ബിജെപി നേതാവ്; ശരിക്കൂ പാടുവെന്ന് റിപ്പോര്‍ട്ടര്‍, ഫോണില്‍ നോക്കി തലതാഴ്ത്തി നേതാവ്, ജനഗണമന പാടാന്‍ ആവശ്യപ്പെട്ടപ്പോഴും മറുപടി മൗനം!

വന്ദേമാതരം തെറ്റായാണ് പ്രാദേശികപാര്‍ട്ടികള്‍ പാടിയതെന്നും രാജ്യത്തെ അപമാനിക്കുകയും ചെയ്‌തെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുള്ള ബിജെപി പ്രവര്‍ത്തകന്‍ ശിവം അഗര്‍വാളിന്റെ വിമര്‍ശനം.

ലഖ്‌നൗ: പ്രതിപക്ഷം വന്ദേ മാതരം പാടുന്നത് തെറ്റ് ആണെന്ന് വിമര്‍ശിച്ച് ബിജെപി പ്രവര്‍ത്തകന്‍. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ചാനല്‍ റിപ്പോര്‍ട്ടറും. ഞങ്ങള്‍ പാടുന്നത് തെറ്റ് സമ്മതിച്ചു, എന്നാല്‍ ശരിയായി നേതാവ് ഒന്നു പാടുവെന്ന് റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

വന്ദേമാതരം തെറ്റായാണ് പ്രാദേശികപാര്‍ട്ടികള്‍ പാടിയതെന്നും രാജ്യത്തെ അപമാനിക്കുകയും ചെയ്‌തെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുള്ള ബിജെപി പ്രവര്‍ത്തകന്‍ ശിവം അഗര്‍വാളിന്റെ വിമര്‍ശനം. എന്നാല്‍ ശരിയായി പാടാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടതോടെ നേതാവ് കുഴഞ്ഞു. മൊബൈല്‍ ഫോണില്‍ നോക്കിനില്‍ക്കാനേ അഗര്‍വാളിനായുള്ളൂ. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു സംഭവം.

മോഡി എന്താണ് റാലിക്കു ശേഷം പറഞ്ഞതെന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ വന്ദേ മാതരം പാടാന്‍ നാണക്കേട് തോന്നുന്നവരെ കണ്ടെത്താന്‍ പറഞ്ഞെന്നായിരുന്നു മറുപടി. ചാനല്‍ റിപ്പോര്‍ട്ടറാണ് ഇയാളോട് വന്ദേമാതരം പാടാന്‍ ആവശ്യപ്പെട്ടത്. വന്ദേമാതരത്തിന്റെ ചരിത്രം ചോദിച്ചപ്പോഴും മൗനം തന്നെയായിരുന്നു മറുപടി. തുടര്‍ന്ന് ജനഗണമനയെങ്കിലും പാടൂ എന്ന് ആവശ്യപ്പെട്ടു. അതു പോലും അഗര്‍വാളിന് സാധിച്ചില്ല. പിന്നെ എന്ത് രാജ്യസ്‌നേഹമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പലരും ചോദിച്ചു കഴിഞ്ഞു.

Exit mobile version