കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയിലെത്തി, കൈയ്യടി നേടിയ മിസോറാമിലെ കുഞ്ഞ് ഡെറിക്കിന് സര്‍പ്രൈസ് സമ്മാനങ്ങളുമായി മലയാളി യുവാക്കള്‍

മിസോറാം: നന്മയിലൂടെയും മനുഷ്യത്വത്തിലൂടെയും ലോകത്തിന്റെ മനം കവര്‍ന്ന മിസോറാമിലെ ആറുവയസുകാരന് ആദരവുമായി മലയാളികളും. തന്റെ സൈക്കിളിടിച്ച് അപകടത്തില്‍പ്പെട്ട കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പത്തുരൂപയുമായി ആശുപത്രിയിലെത്തിയ ഡെറക്ക് സി ലല്‍ക്കനിമയുടെ നിഷ്‌കളങ്ക മുഖം സൈബര്‍ ലോകത്ത് അതിവേഗമാണ് വൈറലായിരുന്നത്.

കുഞ്ഞ് ഡെറിക്കിന്റെ നന്മ വൈറലായതോടെ തങ്ങളുടെ വിദ്യാര്‍ഥിയെ അഭിനന്ദിച്ച്
സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മിസോറാമിലെ ഒരു പറ്റം മലയാളി സുഹൃത്തുക്കള്‍ അവന് സര്‍പ്രൈസ് സമ്മാനവുമായെത്തിയത്.
കോഴിക്കുഞ്ഞുങ്ങളും കൈനിറയെ കളിപ്പാട്ടങ്ങളും കിട്ടിയതോടെ അവനും ഹാപ്പി.

ഐസ്വാള്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് മാനേജരായ ജസ്റ്റിനും സുഹൃത്തുക്കളുമാണ് കുഞ്ഞ് ഡെറിക്കിനെ അനുമോദിച്ചത്. ജസ്റ്റിനും സുഹൃത്തുക്കളായ അഖില്‍ സെബിന്‍ അനില്‍ എന്നിവരുമാണ് സമ്മാനങ്ങളുമായി ഡെറക്കിന്റെ കുഞ്ഞുവീട്ടിലെത്തിയത്.

Exit mobile version