വൈറലാകുവാന്‍ തോക്ക് ചൂണ്ടി ടിക് ടോക്കില്‍ പ്രകടനം; 19കാരന് ദാരുണാന്ത്യം

വെടിയുണ്ട സല്‍മാന്റെ ഇടതു കവിള്‍ തകര്‍ത്തു കളഞ്ഞു.

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലും മറ്റും നിറയാന്‍ ആരും ഒന്ന് ആഗ്രഹിക്കും. അതിസാഹസവും മറ്റും ചെയ്ത് അങ്ങനെ പല വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു അതിസാഹസമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വൈറലാകുവാന്‍ വേണ്ടി തോക്ക് ചൂണ്ടിയാണ് സാഹസം കാണിച്ചത്.

എന്നാല്‍ അതേ തോക്കില്‍ നിന്ന് അറിയാതെ വെടിയുതിര്‍ത്ത് 19കാരനായ യുവാവ് കൊല്ലപ്പെടുകയായിരുന്നു. ഇതിനു മുന്‍പും ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ അപകട മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് അബദ്ധത്തില്‍ വെടിപ്പൊട്ടി യുവാവ് മരണപ്പെട്ടത്. സല്‍മാന്‍ എന്ന പത്തൊമ്പതുകാരന്‍ ആണ് ദാരുണമായി മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സല്‍മാനും സുഹൃത്തുക്കളും ചേര്‍ന്ന് ടിക്ക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ തോക്ക് ഉപയോഗിചച്ചത്. സല്‍മാന് നേരെ നാടന്‍ തോക്ക് ചൂണ്ടി ഇതിന്റെ വീഡിയോ എടുക്കുന്നതിനടയില്‍ തോക്ക് പൊട്ടുകയായിരുന്നു. വെടിയുണ്ട സല്‍മാന്റെ ഇടതു കവിള്‍ തകര്‍ത്തു കളഞ്ഞു. സല്‍മാനെ ഇവര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും മരണപ്പെട്ടു.

Exit mobile version