‘വോട്ടു ചെയ്യാന്‍ മാത്രമാണ് വിദേശത്തു നിന്ന് എത്തിയത്’ , വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത സംഭവത്തില്‍ പൊട്ടിത്തെറിച്ച് അപ്പോളോ ഗ്രൂപ്പ് മേധാവിയുടെ മകള്‍

വിദേശത്തു നിന്നും ഹൈദരാബാദിലെ പോളിങ് ബൂത്തില്‍ രാവിലെ വോട്ട് ചെയ്യനായി എത്തിയപ്പോഴാണ് തന്റെ പേര് പട്ടികയില്‍ ഇല്ലെന്ന് അവര്‍ അറിയുന്നത്.

ഹൈദരാബാദ്: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ പോളിങ് ബൂത്തില്‍ നിന്നും വോട്ടു ചെയ്യാനാകാതെ മടങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ച് അപ്പോളോ ആശുപത്രി ഉടമ ശോഭനാ കാമിനേനി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയതായിരുന്നു ശോഭനാ കാമിനേനി. വിദേശത്തു നിന്നും ഹൈദരാബാദിലെ പോളിങ് ബൂത്തില്‍ രാവിലെ വോട്ട് ചെയ്യനായി എത്തിയപ്പോഴാണ് തന്റെ പേര് പട്ടികയില്‍ ഇല്ലെന്ന് അവര്‍ അറിയുന്നത്. വോട്ടു ചെയ്യാനായി മാത്രം എത്തിയതായിരുന്നു അവര്‍. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നറിഞ്ഞതോടെ മടങ്ങേണ്ടി വരികയായിരുന്നു.

അതേസമയം, ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിനമാണ് ഇതെന്ന് ശോഭന പറഞ്ഞു.

‘ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിനമാണ് ഇത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മടങ്ങേണ്ടി വന്നു. ഹൈദരാബാദിലായിരുന്നു വോട്ട്. എന്നാല്‍ പോളിങ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. വോട്ടു ചെയ്യാനായി മാത്രമാണ് വിദേശത്തു നിന്ന് എത്തിയതെന്ന് ശോഭനാ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറില്‍ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ ബൂത്തില്‍ നിന്നും വോട്ടു ചെയ്തിട്ടുണ്ട്. എന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടാകുമെന്ന് കരുതി. ഞാന്‍ ഇന്ത്യക്കാരിയല്ലേ എന്റെ വോട്ടിന് വിലയില്ലെന്നാണോ ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത് കുറ്റകരമാണ്’. ശോഭന കൂട്ടിച്ചേര്‍ത്തു .

അപ്പോളോ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിയുടെ മകളും എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍ പേഴ്‌സണും കൂടിയാണ് ശോഭനാ കാമിനേനി.

Exit mobile version